photo

മാരാരിക്കുളം:വളവനാട് ലക്ഷ്മീ നാരായണ ക്ഷേത്രത്തിൽ നൂറുകണക്കിന് കുരുന്നുകൾക്ക് ക്ഷേത്രം രക്ഷാധികാരി പ്രകാശ് സ്വാമി ആദ്യക്ഷരം കുറിച്ചു. രാവിലെ നവരാത്രി മണ്ഡപത്തിലെ പൂജയ്ക്ക് ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ക്ഷേത്രത്തിന്റെ കീഴിൽ വാദ്യമേളങ്ങൾ പരിശീലിച്ച വിദ്യാർത്ഥികളുടെ അരങ്ങേറ്റം നടന്നു. പാർവതി ഉമേഷിന്റെ ഭരതനാട്യവും നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം മുഖ്യരക്ഷാധികാരി പ്രജീഷ് പ്രകാശ്,ക്ഷേത്ര പ്രസിഡന്റ് അഡ്വ.പി.പി.ബൈജു, സെക്രട്ടറി എൻ.രാജീവ്, ഖജാൻജി ഓമനക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.