ചേർത്തല: വെട്ടയ്ക്കൽ ശ്രീ ചിത്രോദയ വായനശാല ഗാന്ധി ജയന്തി ദിനത്തിൽ
പുഷ്പാർച്ചന,ഗാന്ധിസൂക്താലാപനം,ഗാന്ധിസ്മൃതി സംഗമം,
പരിസരശുചീകരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ശക്തീശ്വരം പണിക്കർ ഉദ്ഘാടനം ചെയ്തു.ജി.ഷിബു അദ്ധ്യക്ഷനായി.കെ.ബി.റഫീഖ്, വി.എം.നിഷാദ്,ഷീല സുന്ദരൻ എന്നിവർ സംസാരിച്ചു.