hh

ഹരിപ്പാട്: സുനാമി കോളനിയിലേക്കുളള പാതയിലെ വെളളക്കെട്ട് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. ആറാട്ടുപുഴ ഒൻപതാം വാർഡ് പെരുമ്പള്ളി വേൾഡ് വിഷൻ സുനാമി കോളനിയിലേക്കുള്ള വഴിയാണ് വെള്ളക്കെട്ടിലായത്. രണ്ടു ഭാഗമായുളള കോളനിയിലെ വടക്കുവശത്തെ വീടുകളിലേക്കെത്താനുളള ഏക വഴിയാണ് വെളളം നിറഞ്ഞുകിടക്കുന്നത്.

കൊച്ചുകുട്ടികളും പ്രായമായമായവരുമെല്ലാം കെട്ടിക്കിടക്കുന്ന മലിനജലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. താഴ്ന്നു കിടക്കുന്ന റോഡിൽ വെള്ളം നിറഞ്ഞതോടെ സമീപത്തെ വീടുകളിലേക്കും ഒഴുകി എത്തുന്നുണ്ട് . മുമ്പ് വെള്ളം ഒഴുകിമാറിയിരുന്ന സ്ഥലം മണ്ണിട്ട് ഉയർത്തിയതോടെയാണ് ദുരിതമേറിയത്.