ആലപ്പുഴ: പ്രായപൂർത്തി വോട്ടവകാശം ഇന്ത്യയിൽ ആദ്യമായി തിരുവിതാംകൂറിലാണ് അനുവദിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമരത്തിന്റെ ഫലമായിട്ടാണ് ഇന്ത്യയിൽ വോട്ടവകാശം കിട്ടിയത്. പിന്നീട് ഭരണഘടന അനുസരിച്ച് ഇന്ത്യയിൽ എല്ലായിട ത്തും വോട്ടവകാശം കിട്ടി. അങ്ങനെ ലഭിച്ച പ്രായപൂർത്തി വോട്ടവകാശം ഇല്ലാതാക്കാനാണ് ഇപ്പോൾ ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ എം.എൽ .എ അഡ്വ. ഡി സുഗതൻ പറഞ്ഞു..
അമ്പലപ്പുഴ സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വോട്ട് കൊള്ളയ്ക്കെതിരെ നടത്തിയ സിഗ്നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ജി.സഞ്ജീവ് ഭട്ട് അദ്ധ്യക്ഷത വഹിച്ചു.ജി.മനോജ്കുമാർ, സി.വി.മനോ സുനിൽ ജോർജ്ജ്, അഡ്വ.മനോജ്‌കുമാർ, ബഷീർ കോയാപറമ്പൻ, മാത്യു ചെറുപറമ്പൻ, ഷോളി സിദ്ധകുമാർ, ജയശങ്കർ പ്രസാദ്, കെ.എസ്.ഡൊമിനിക്ക്, വയലാർ ലത്തീഫ്, ആർ.ബേബി, സേതു രവി, ലതാ രാജീ വ്, പി.എസ്.ഫൈസൽ എന്നിവർ സംസാരിച്ചു.