photo

ചേർത്തല:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വയോജനദിനാചരണം നടന്നു. കേരള ഫിഷറീസ് സർവകലാശാല സിൻഡിക്കേറ്റംഗം അഡ്വ.പി.എസ് ഷാജി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് കെ.കൈലാസൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം എം.വി.സോമൻ മുതിർന്ന അംഗങ്ങളെ ആദരിച്ചു.ജില്ലാ കമ്മിറ്റിയംഗം എൻ.പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ സംസ്ഥാന കൗൺസിലർമാരായ എം.പി. രമണിയമ്മ,എൻ.രാമകൃഷ്ണ പണിക്കർ,ജില്ലാ കമ്മിറ്റി അംഗം എൻ.രാമനാഥൻ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ടി.ജെ.ഇഗ്‌നേഷ്യസ്,വി.മണി,ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സി.ആർ.കൃഷ്ണൻ,ആർ.രാജപ്പൻ,ഭാർഗവൻ ചക്കാല,വനിതാവേദി കൺവീനർ എ.ആനന്ദവല്ലിയമ്മ എന്നിവർ സംസാരിച്ചു.സെക്രട്ടറി വി.കെ മോഹനദാസ് സ്വാഗതവും ട്രഷറർ ടി.ജി ഗോപിനാഥ് നന്ദിയും പറഞ്ഞു.