szfs

തുറവൂർ :വിദേശമദ്യം വാങ്ങിവച്ച് ചില്ലറവിൽപ്പന നടത്തിയ ആളെ കുത്തിയതോട് എക്സൈസ് പിടി കൂടി. അരൂകുറ്റി പഞ്ചായത്ത് മൂന്നാം വാർഡ് ഉദയനാട് ചിറ വീട്ടിൽ ദിലീപാണ് (40) പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് 7 കുപ്പികളിലായി 4.5 ലിറ്റർ വിദേശ മദ്യവും മദ്യം വിറ്റുകിട്ടിയ വകയിൽ 500 രൂപയും കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുത്തിയതോട് എക്സൈസ് റേഞ്ചിലെ ഗ്രേഡ് അസി. ഇൻസ്പെക്ടർ വി.എം ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ചേർത്തല മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഗ്രേഡ് അസി.സിവിൽ എക്സൈസ് ഇൻസ്പെക്ടർമാരായ ജി. മണികണ്ഠൻ, ടി. ആർ സാനു. സിവിൽ എക്സൈസ് ഓഫീസർമാരായ പി.ജി. ബിപിൻ, വനിതാസിവിൽ ഓഫീസർ വിധു,ഡ്രൈവർ എസ് .എൻ സന്തോഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.