കായംകുളം : മഹാത്മാഗാന്ധിജിയുടെ 156 -ാം ജന്മദിനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആഘോഷിച്ചു.പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി .കെ.പി.സി.സി സെക്രട്ടറി എൻ. രവി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി. സൈനുലാബ്ദീൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി സെക്രട്ടറി അഡ്വ. ഇ. സമീർ മുഖ്യ പ്രഭാഷണം നടത്തി.സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ. ജെ ഷാജഹാൻ, എ .പി ഷാജഹാൻ എസ് .രാജേന്ദ്രൻ ,അലക്സ് മാത്യു,മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ ബിജു നസറുള്ള ,ശോഭാസുരേന്ദ്രൻ,ഷുക്കൂർ വഴിച്ചേരി,രാജീവ് വല്യത്ത്,വി. കെ.വിശ്വനാഥൻ, ആർ. മുരളീധരൻ പിള്ള എന്നിവർ പങ്കെടുത്തു.