പൂച്ചാക്കൽ: എൻ.ആർ.ഇ.ജി. വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന വ്യാപകമായി നടത്തിയ ക്യാമ്പയിനിന്റെ ഭാഗമായി അരൂർ ഈസ്റ്റ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ തൊഴിൽ സംരക്ഷണ സംഗമം നടത്തി. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെയാണ് പരിപാടി സംഘടിപ്പിച്ചത്. പള്ളിപ്പുറം ഒറ്റപ്പുന്നയിൽ നടന്ന തൊഴിലാളി സംഗമം എൻ.ആർ.ഇ.ജി. ജില്ലാ പ്രസിഡന്റ് കെ.ബാബുലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം.ദിപീഷ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം സ്മിതദേവാനന്ദൻ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ബീന അശോകൻ, എ.ഐ.ടി.യു.സി. മണ്ഡലം പ്രസിഡന്റ് ഇ.എം.സന്തോഷ് കുമാർ, കമ്മിറ്റി അംഗം ഷിൽജാ സലിം, ആർ.ദിനിൽ തുടങ്ങിയവർ സംസാരിച്ചു.
എൻ.ആർ.ഇ.ജി. പാണാവള്ളി പഞ്ചായത്ത് കമ്മറ്റിയുടെ തൊഴിൽ സംരക്ഷണ സംഗമം മഠത്തിപറമ്പ് പുരയിടത്തിൽ എൻ.ആർ.ഈ.ജി. മണ്ഡലം പ്രസിഡണ്ട് രാഗിണി രമണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റി അംഗം എസ്. രാജിമോൾ അദ്ധ്യക്ഷയായി. കെ. ബാബുലാൽ,ബീന അശോകൻ, മിനിസതീശൻ, തുടങ്ങിയവർ സംസാരിച്ചു.