drgg

പൂച്ചാക്കൽ: കേന്ദ്രത്തിലെ ബി. ജെ. പി സർക്കാരിന്റെ വോട്ട് കൊള്ളയ്‌ക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിൻ തൈക്കാട്ടുശ്ശേരി ബ്ലോക്ക്‌ തല ഉദ്ഘാടനം യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.സി.കെ.ഷാജിമോഹൻ നിർവ്വഹിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ കെ.എ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.പ്രതുലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധി ദർശൻ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്‌ രാജേഷ്, അഷ്‌റഫ്‌ കാരക്കാട്, രതി നാരായണൻ, അബ്ദുൽ ജബ്ബാർ, പി.ഹരിഹരൻ, മധു നെടുമ്പുറം, സുദർശനൻ മാധവപ്പള്ളി, കൈലാസൻ, ടി. എം ഹാഷിം, എ. കെ സദാനന്ദൻ എന്നിവർ സംസാരിച്ചു.