ചേർത്തല: വയലാർ രാമവർമ്മയുടെ 50ാം ചരമവാർഷികത്തിന്റെ ഭാഗമായി ഒ.എസ്.സഞ്ജീവ് സ്മാരക സഞ്ജീവനം സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ഏകദിന സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു.വയലാർ രാഘവപ്പറമ്പിൽ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എസ്.ശിവപ്രസാദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സഞ്ജീവനം സാംസ്‌കാരിക സമിതി ചെയർപേഴ്സൺ സുഷമ വിനോദ് അദ്ധ്യക്ഷയായി.ജനറൽ കൺവീനർ ആർ.ലിനിമോൾ സ്വാഗതവും ട്രഷറർ സുജീവ് സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
വയലാർകാവ്യലോകം എന്ന വിഷയത്തിൽ ആലപ്പുഴ എസ്.ഡി കോളേജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫ.ദേവി കെ.വർമ്മയും വയലാർ ഗാനലോകം സിനിമയും നാടകവും എന്ന വിഷയത്തിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ് സി.കെ.സുധാകരപ്പണിക്കരും ക്ലാസ്സെടുത്തു. ചേർത്തല എസ്.എൻ.കോളേജ് മലയാള വിഭാഗം മേധാവി ടി.ആർ.രതീഷ് വയലാർ കാവ്യോത്സത്തിന്റെ ആസൂത്രണം എന്ന സെഷൻ നയിച്ചു.
വയലാർ രാമവർമ്മ 50ാം ചരമവാർഷികത്തിന്റെ ഭാഗമായി 50 ഇടങ്ങളിൽ കാവ്യോത്സവം നടത്തും. ആദ്യ കാവ്യോത്സവം കവി സി.എസ് രാജേഷ് ഉദ്ഘാടനം ചെയ്തു.ഷാജി മഞ്ജരി അദ്ധ്യക്ഷനായി.ജെ.സി. ജ്യോതിക്കുട്ടൻ,ഡോ.കെ.എൽ.വിനിത,സോണി സീതാറാം, നിഷ സുബ്രഹ്മണ്യൻ,ആർ.സബീഷ് മണവേലി, സുജീവ് സുരേന്ദ്രൻ, സി.നിരജ എന്നിവരും ക്യാമ്പ് അംഗങ്ങളും കവിതകൾ അവതരിപ്പിച്ചു. ദീപു കാട്ടൂർ, രാജീവ് മുരളി എന്നിവർ സംസാരിച്ചു. കെ.വി രതീഷ് സ്വാഗതവും ആർ ലിനിമോൾ നന്ദിയും പറഞ്ഞു.