മാവേലിക്കര- എ.ആർ.രാജരാജവർമ സ്മാരക ശാരദ മന്ദിരത്തിൽ വിദ്യാരംഭത്തോടനുബന്ധിച്ചു നടന്ന സർഗാഞ്ജലി കെ.കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. എ.ആർ.സ്മാരകം പ്രസിഡന്റ് കെ.മധുസൂദനൻ അധ്യക്ഷനായി. സെക്രട്ടറി പ്രൊഫ.വി.ഐ.ജോൺസൺ, പ്രൊഫ.ജി.ചന്ദ്രശേഖരൻ നായർ, ജയദേവ് പാറക്കാട്ട്, കെ.രഘുപ്രസാദ്‌, കുഞ്ഞുകുഞ്ഞ് കല്പക എന്നിവർ സംസാരിച്ചു. കലാശൻ തഴക്കരയുടെ പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം, അക്ഷരശ്ലോകം, തിരുവാതിര, കവികളും കഥാകൃത്തുക്കളും, നാടോടി കലാകാരന്മാരുടേയും ഗായകരുടെയും സർഗാഞ്ജലി എന്നിവ നടന്നു.