rhdfg

മുഹമ്മ: കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വികസന ക്യാംപയിന്റെ ഭാഗമായി മുഹമ്മയിൽ വികസന ജനസഭ സംഘടിപ്പിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ .ടി. രജി അദ്ധ്യക്ഷത വഹിച്ചു. വികസന പത്രികയുടെ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു. പരിഷത്ത് നിർവ്വാഹക സമിതിയംഗം ജോജി കൂട്ടുമ്മേൽ ആമുഖാവതരണം നടത്തി. ഡോ. വി.എൻ. ജയചന്ദ്രൻ വികസന പത്രിക അവതരിപ്പിച്ചു.

എൻ.ആർ. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഡോ . ടി. പ്രദീപ്, ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ, പി.വി. വിനോദ് , സേതുഭായി എന്നിവർ സംസാരിച്ചു.