bcvbvc

മുഹമ്മ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആര്യാട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാർവ്വദേശീയ വയോജന ദിനാചരണത്തിന്റെ ഭാഗമായി അഞ്ച് വയോജന പ്രതിഭകളെ ആദരിച്ചു. മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി. രാജഗോപാലൻ അദ്ധ്യക്ഷനായി. വയോജന സംരക്ഷണ നിയമം സംബന്ധിച്ച് അഡ്വ. വി.എസ്. കാർത്തികേയൻ ക്ലാസ് എടുത്തു. അഭയൻ കലവൂർ, ആര്യാട് ഭാർഗവൻ, കെ.എസ്. ഹരിദാസ്, കാവച്ചിറ, കെ.എം.ആൽബി കാരക്കാട്. കെ. മനോഹരൻ, കാഞ്ഞിരത്തറ എന്നിവർ ആദരവ് ഏറ്റുവാങ്ങി.