മാവേലിക്കര- തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിലെ സ്ഥിര വിപണനകേന്ദ്രം ഉദ്ഘാടനം ഓലകെട്ടിയമ്പലം ടേക്ക് എ ബ്രേക്ക് അങ്കണത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ് നിർവഹിച്ചു. തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻ കുമാർ അദ്ധ്യക്ഷനായി. സി.ഡി.എസ് ചെയർപേഴ്സൺ തുളസിഭായി സ്വാഗതം പറഞ്ഞു. സി.ഡി.എസിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന 88 സംരംഭങ്ങളും 86 സംഘകൃഷി ഗ്രൂപ്പുകളും ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ഒരു വിപണനകേന്ദ്രം എന്നതാണ് ഉദ്ദേശലക്ഷ്യം. ഇതിനായി കുറത്തികാട് തെക്കേക്കര നാടൻ എണ്ണക്കട, പഞ്ചായത്ത് അങ്കണത്തിൽ അഗ്രി കിയോസ്ക്, ഓലകട്ടിയമ്പലത്തിൽ കോഫീ ഷോപ്പ് എന്നിവ ആരംഭിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.മധുസൂദനൻ ആദ്യ വില്പന നിർവഹിച്ചു. വൈസ് പ്രസിഡന്റ് മിനി ദേവരാജൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.അജിത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.രാധാകൃഷ്ണൻ, ജനപ്രതിനിധികളായ പ്രിയ വിനോദ്, ഗീതാ തോട്ടത്തിൽ, ബിന്ദു ചന്ദ്രഭാനു, കെ.റജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.അജയൻ, സി.ഡി.എസ് വൈസ് വൈസ് പ്രസിഡന്റ് ലക്ഷ്മി റ്റി.കെ, അക്കൗണ്ടന്റ് ഷെർളി.റ്റി എന്നിവർ പങ്കെടുത്തു.