കായംകുളം : ആയുഷ് വകുപ്പ്, കായംകുളം നഗരസഭ,ദേശിഗനാട് ലാബ്, ബയ ടിക്സ് ലാബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് മുനിസിപ്പൽ ചെയർ പേഴ്സൺ പി. ശശികല ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ബിജു. ആർ അദ്ധ്യക്ഷനായി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീജ എസ് സ്വാഗതം പറഞ്ഞു. ക്വിസ് മത്സര വിജയികൾക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അഡ്വ.ഫർസാന ഹബീബ് സമ്മാനം നൽകി .വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മായ രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ ലേഖ മുരളീധരൻ, ഡോക്ടർമാരായ ഗംഗ, സ്മിത. എസ്, സ്മിത അരുൺ, എസ്.മഞ്ജു, എ.ഡി.എസ് അംഗങ്ങളായ ബിന്ദു പ്രഭ, ശരണ്യ, മോഹിനി ഭാനു എന്നിവർ സംസാരിച്ചു. കനക രാജി നന്ദി പറഞ്ഞു.