ആലപ്പുഴ: എസ്.എൽ പുരം ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ മഹാത്മാഗാന്ധിയുടെ 157 മത് ജയന്തി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗാന്ധിജയന്തി സമ്മേളനം പി. പി. ചിത്തിരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ആകാശവാണി മുൻ ഡയറക്ടർ ഡി. പ്രദീപ്കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രദീപ്കുമാർ രചിച്ച മഹാത്മാവിന്റെ വഴിയിൽ എന്ന പുസ്തകത്തിന്റെ പ്രകാശനം മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ജോസി നിർവഹിച്ചു. കാലടി സംസ്കൃത സഹകരണശാല പ്രൊഫസർ ഡോ.ബിച്ചു എക്സ് മലയിൽ പുസ്തകം ഏറ്റുവാങ്ങി. ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തിന് സ്പോൺസർ ചെയ്ത രണ്ട് ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ കൈമാറ്റം ഹൈക്കൻ ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് ക്രിസ്റ്റോ നിർവഹിച്ചു. സുമേഷ് പവിത്രൻ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മാലൂർ ശ്രീധരൻ, ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം ജനറൽ സെക്രട്ടറി മനു പി.എസ്, ട്രഷറർ പി.ശശി, ഹൈ ഇന്ത്യ ലിമിറ്റഡ് ഫിനാൻസ് മാനേജർ ആൻസി ജോർജ്, സീനിയർ മാനേജർ രഞ്ജിത്ത്. ആർ, സർവീസ് മാനേജർ ആനി ബേബി തുടങ്ങിയവർ സംസാരിച്ചു.