ഹരിപ്പാട്: മുട്ടം ശ്രീരാമകൃഷ്ണ ആശ്രമത്തിലെ നവരാത്രി ആഘോഷങ്ങൾ വിജയദശമിദിനത്തിൽ സമാപിച്ചു. വിദ്യാരംഭത്തോടെ അനുബന്ധിച്ച് പ്രൊഫ. വി.പ്രസാദ് ഏവൂർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. ശ്രീ ശാരദബ സംഗീത സഭയിലെ വിദ്യാർത്ഥികളുടെ വയലിൻ സംഗീത ആരാധന, വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഭജൻസ് അന്നദാനം, പ്രസാദവിതരണം തുടങ്ങിയവ നടന്നു. മുട്ടം ശ്രീരാമ കൃഷ്ണാശ്രമത്തിൽ നടന്നു വരുന്ന നിത്യ അന്നദാനം 350 ദിവസങ്ങൾ പൂർത്തീകരിച്ചു. വിജയ ദശമിയുടെ ഭാഗമായി കൊ ഇൻ ചി അക്കദമിയുടെ നേതൃത്വത്തിൽ കരോട്ട ക്ലാസുകളുടെ പുതിയ ബാച്ചും ആരംഭിച്ചു.