അമ്പലപ്പുഴ: അറവുകാട് പ്രൈവറ്റ് ഐ.ടി.ഐയിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, ന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന സമ്മേളനവും എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. അറവുകാട് ക്ഷേത്രയോഗം പ്രസിഡൻ്റ് എസ്. കിഷോർ കുമാർ അദ്ധ്യക്ഷനായി. ക്ഷേത്രയോഗം വൈസ് പ്രസിഡന്റ് കെ.രമണൻ, സെക്രട്ടറി പി. ടി. സുമിത്രൻ, ജനറൽ ഓഡിറ്റർ പി. സുമിത്രൻ, അഡ്മിനിസ്ട്രേറ്റർ ആർ. അനീഷ് കുമാർ, കൗൺസിലർ കെ. ശൈലേന്ദ്രൻ, ഐ.ടി .ഐ പ്രിൻസിപ്പൽ കെ. സി .സുധീന്ദ്രൻ, അറവുകാട് സ്കൂൾ മാനേജർ ബിനീഷ് ബോയി, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആർ. ബിന്ദു, പ്രധാനാദ്ധ്യാപിക പി .കെ. സജീന, അലുമിനി അസോസിയേഷൻ ചെയർമാൻ പി.പി .അനിൽകുമാർ, കൺവീനർ എം. കലേഷ്, ട്രഷറർ ജി. രാജു എന്നിവർ സംസാരിച്ചു. ഐ .ടി .ഐ മാനേജർ കെ. ഡി. ലാൽജി സ്വാഗതം പറഞ്ഞു.