മുതുകുളം: മുതുകുളം ഗുരുകുലം കലാ സാംസ്കാരിക വിദ്യാകേന്ദ് , വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ
'മിണ്ടാട്ടം' പദ്ധതി ഏറെ ശ്രദ്ദേയമായി. വിശേഷ ദിവസങ്ങളിലും അല്ലാതെയും വ്യത്യസ്ത കാരണങ്ങളാൽ പ്രയാസമനുഭവിക്കുന്നവരുടെ ഭവനങ്ങൾ സന്ദർശിച്ച് അവരെ ആശ്വസിപ്പിക്കുകയും അവർക്ക് സാന്ത്വനമേകുകയുംചെയ്യുന്ന പ്രവർത്തനങ്ങളആണ് കുട്ടികളുടെ നേതൃത്വത്തിൽ ചെയ്തുവരുന്നത്.ഇത്തവണ മുതുകുളം തെക്ക് എട്ടാം വാർഡിൽ പദ്മവിലാസം ഭാർഗ്ഗവൻ- പൊന്നമ്മ എന്നീ വൃദ്ധ ദമ്പതികളെയാണ് കുട്ടികൾ സന്ദർശിച്ചത്. വീട്ടുമുറ്റത്തു ചേർന്ന സ്നേഹക്കൂട്ടായ്മയിൽ വാർഡ് പ്രതിനിധി ശ്രീജ വിശിഷ്ടാതിഥിയായി. ശ്രീലത, രജനി ,വിദ്യാർത്ഥിപ്രതിനിധികളായ മേധ കൃഷ്ണ, അനുപ്രിയ, അദ്വൈത് കൃഷ്ണ എന്നിവർ സംസാരിച്ചു.ഗുരുകുലം സെക്രട്ടറി ജി. കൃഷ്ണകുമാർ പദ്ധതി വിശദീകരിച്ചു. ഈ കുടുംബത്തിന് വീട് വയ്ക്കുന്നതിനായി പദ്മവിലാസത്തിൽ കൃഷ്ണകുമാർ-വത്സലദമ്പതികൾ ഭൂമി സൗജന്യമായി നൽകിയിരുന്നു.