അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് 2025-26 പദ്ധതിയിൽ നാലു ലക്ഷത്തി ഇരുപതിനായിരം രൂപ ചെലവഴിച്ച് കത്തിപ്പാടം- വൈശ്യംഭാഗം പാലത്തിൽ സ്ഥാപിച്ച വിളക്കുകളുടെ സ്വിച്ച് ഓൺ എച്ച്. സലാംഎം. എൽ. എ നിർവ്വഹിച്ചു. പാലത്തിന്റെ ഇരുവശങ്ങളിലുമായി 27 വിളക്കുകളാണ് സ്ഥാപിച്ചത്.അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ് അദ്ധ്യക്ഷനായി.നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥൻ നായർ മുഖ്യാഥിതിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.ദീപ, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രജിത്ത് കാരിക്കൽ, ലേഖാമോൾ സനിൽ, റസിയാബീവി തുടങ്ങിയവർ സംസാരിച്ചു.