മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്ത് സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറിയിലൂടെ നടപ്പാക്കുന്ന 'തരുണി' പദ്ധതിയുടെ ഉദ്ഘാടനം മാന്നാർ വ്യാപാരി ഭവനിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സലിന നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ വത്സല ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.ആർ ശിവപ്രസാദ്, ശാലിനി രഘുനാഥ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, സലിം പടിപ്പുരക്കൽ, രാധാമണി ശശീന്ദ്രൻ, അജിത് പഴവൂർ, ശാന്തിനി ബാലകൃഷ്ണൻ, കെ.സി.പുഷ്പലത, കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത, ഡോ.പ്രീതി ഏലിയാമ്മ ജോൺ, എന്നിവർ സംസാരിച്ചു. മാന്നാർ ഗവ.ഹോമിയോ ഡിസ്പൻസറി മെഡിക്കൽ ഓഫിസർ ലീന ജാസ്മിന്റെ നേതൃത്വത്തിൽ ബോധവത്കരണക്ലാസും ഡോ.സുധപ്രിയയുടെ നേതൃത്വത്തിൽ യോഗ പരിശീലനവും നടന്നു.