ചെന്നിത്തല : ഒരിപ്രം പുത്തുവിള ദേവീക്ഷേത്രത്തിൽ പുത്തുവിളയിലമ്മ സേവാ സമിതിയുടെ നേതൃത്വത്തിൽ നവരാത്രി നൃത്ത സംഗീതോത്സവത്തോട് അനുബന്ധിച്ച് അനുമോദന സമ്മേളനം നടന്നു. കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുത്തുവിളയിലമ്മ സേവാസമിതി പ്രസിഡമ്റ് ജി.ഗോപകുമാർ അദ്ധ്യക്ഷനായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ പി.ഡി.സന്തോഷ് കുമാർ പുരസ്കാര വിതരണം നിർവഹിച്ചു. ചെന്നിത്തല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രവികുമാർ കോമൻ്റേത്ത് , പുത്തുവിള ദേവീക്ഷേത്ര ഉപദേഷ്ടാവ് എം.കെ കൃഷ്ണൻ നമ്പൂതിരി, ചെന്നിത്തല സംയുക്ത എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ജി.ജയദേവ് ,1683 -ാംനമ്പർ ശ്രീദേവിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് രഘുനാഥ് പാർത്ഥസാരഥി, പുത്തുവിള ദേവസ്വം ഭരണസമിതി പ്രസിഡന്റ് അജിത്ത് ആയിക്കാട്, ഗാനരചയിതാവ് രാജീവ് വൈശാഖ് എന്നിവർ സംസാരിച്ചു. സമിതി സെക്രട്ടറി വി.സി.രതീഷ് കുമാർ സ്വാഗതവും മീഡിയ കോ- ഓർഡിനേറ്റർ അനീഷ് വി.കുറുപ്പ് നന്ദിയും പറഞ്ഞു. കലാരംഗത്തെ മികവിന് ശ്രീഭദ്ര പുരസ്കാരം ശരൺ ശശികുമാറിന് സമ്മാനിച്ചു. തിരുവാതിര അങ്കത്തിലെ വിജയികൾക്കു മുറവശേരിൽ പ്രസാദ് സ്മാരക ട്രോഫിയും ക്യാഷ് അവാർഡും നൽകി. സമിതി അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്കും അവാർഡുകൾ വിതരണം ചെയ്തു.