മാന്നാർ: മാന്നാർ റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ മാന്നാർ ഗവ.എൽ.പി സ്കൂളിൽ നവീകരിച്ച മഹാത്മാഗാന്ധി പ്രതിമയുടെ ഉദ്ഘാടനവും ഗാന്ധിജയന്തി ദിനാഘോഷവും ഡയറക്ടർ ബോർഡ് മെമ്പർമാരായ അനിൽ അമ്പാടിയും പ്രമോദ് വി.ജോണും ചേർന്ന് നിർവഹിച്ചു. ഇന്നർവീൽ ക്ലബ് ഒഫ് ഗോൾഡൻ മാന്നാറും മാന്നാർ റോട്ടറി ക്ലയും ചേർന്ന് നടത്തിയ ഗാന്ധിജയന്തി ദിനാഘോഷ ചടങ്ങുകൾ മാന്നാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻറ് സോണി അലക്സ് അദ്ധ്യക്ഷത വഹിച്ചു. മുൻ അസി.ഗവർണർ പ്രകാശ് വി കൈമകൾ ഗാന്ധിജയന്തി സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് അംഗം ശാന്തിനി ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ഇന്നർവീൽ ക്ലബ് പ്രസിഡന്റ് രശ്മി ശ്രീകുമാർ, റോട്ടറിക്ലബ് സെക്രട്ടറി അജിത്ത് പഴവൂർ, ട്രഷറർ മധു കുമാർ.സി, സ്കൂൾ ഹെഡ്മിസ്ട്രസ് മറിയാമ്മ എന്നിവർസംസാരിച്ചു.