കായംകുളം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള മേഖലാ സംഗമം നാളെ രാവിലെ രാമപുരം താമരശ്ശേരി കൺവെൻഷൻ സെന്ററിൽനടക്കും.മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.മുരുകൻ കാട്ടാക്കട മുഖ്യപ്രഭാഷണം നടത്തും.യു പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.തിരുവനന്തപുരം നോർത്ത്,സൗത്ത്,കൊല്ലം,പത്തനംതിട്ട,കോട്ടയം,ആലപ്പുഴ എന്നിവിടെ നിന്നുള്ള മുൻകാല നേതാക്കളുടെയും പ്രവർത്തകരും ഉൾപ്പെടെ 620 പേർ പങ്കെടുക്കും.