ആലപ്പുഴ: ലഹരി വസ്തുക്കൾ വില്പന നടത്തിയതിന് പരാതി നൽകിയ പൊതുപ്രവർത്തകനെ ലഹരി സംഘം മർദ്ദിച്ചതായി പരാതി. മംഗലം പടിഞ്ഞാറ് സി.പി.ഐ പ്രാദേശിക നേതാവ് ആന്റണിയ്ക്കാണ് മർദ്ദനമേറ്റത്. സമീപവാസികളായ പ്രതികൾ കഴിഞ്ഞ് 30ന് വീട്ടിലെത്തുകയും ആന്റണിയെ മർദ്ദിക്കുകയുമായിരുന്നു. ആന്റണിയുടെ സുഹൃത്തുക്കൾക്കും സംഭവത്തിൽ പരിക്കേറ്റു. മുഖത്തടക്കം പരിക്കേറ്റ ആന്റണി ചികിത്സയിലാണ്. എന്നാൽ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അയൽക്കാർ തമ്മിലുള്ള തർക്കമാണിതെന്നും നോർത്ത് പൊലീസ് പറഞ്ഞു.