photo

ചാരുംമൂട് :നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിൽ വിജയദശമി ദിവസം നിരവധി കുരുന്നുകൾ വിദ്യാരംഭം കുറിച്ചു. സാഹിത്യകാരൻ വിശ്വൻ പടനിലം, അദ്ധ്യാപകരായ ആർ. ശശിധരൻ,പി. പ്രമോദ് എന്നിവർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രാധാകൃഷ്ണൻ രാധാലയം,സെക്രട്ടറി കെ.രമേശ്, ഖജാൻജി അഡ്വ.എസ്.ശ്രീജിത്ത്. വൈസ് പ്രസിഡന്റ് ഡി.സന്തോഷ് കുമാർ, ജോയിന്റ് സെക്രട്ടറി സി.വേണുഗോപാലക്കുറുപ്പ്, ക്ഷേത്രാചാര കമ്മിറ്റി കൺവീനർ എസ്.കൃഷ്ണൻകുട്ടി നായർ, ഉത്സവ കമ്മിറ്റി കൺവീനർ സുരേഷ് പാറപ്പുറം എന്നിവർ നേതൃത്വം നൽകി.