മാവേലിക്കര: എസ്.എൻ.ഡി.പി യോഗം മാവേലിക്കര ടി.കെ മാധവൻ സ്മാരക യൂണിയനിലെ 526 -ാം നമ്പർ ഉമ്പർനാട് ശാഖായുടെയും കാരുണ്യ ഐ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര രോഗ നിർണയവും ജീവിതശൈലി രോഗനിർണയവും നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ നടക്കും. മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ. വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യും.ശാഖായോഗം പ്രസിഡന്റ് എൻ .വിജയൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ കമ്മിറ്റി അംഗം രാധാകൃഷ്ണൻ സുദർശനം വനിതാസംഘം പ്രസിഡന്റ് ലതാ സുരേന്ദ്രൻ, വനിത സംഘം സെക്രട്ടറി സുധർമ്മ ഉത്തമൻ സംസാരിക്കും. ശാഖാ യോഗം സെക്രട്ടറി വി.എസ് . മോഹനൻ സ്വാഗതവും യൂണിയൻ കമ്മിറ്റിയംഗം വിനോദ് .കെ നന്ദിയും പറയും.