എടത്വ : വീയപുരം -കോഴിമുക്ക് റോഡിൽ തകർന്ന് തരിപ്പണമായി കിടന്ന ഭാഗം സഞ്ചാരയോഗ്യമാക്കി. ദേശവർദ്ധിനി ഗ്രന്ഥശാല മുതൽ 200 മീറ്ററോളം ഭാഗത്താണ് റോഡ് തകർന്ന് കിടന്നത്. വലിയ വളവിൽ റോഡിന്റെ ഇടതുവശത്ത് പകുതിയിൽ കൂടുതൽ ഭാഗം തകർന്നു പോയിരുന്നു. വളരെയധികം അപകട സാദ്ധ്യതയുണ്ടായിരുന്ന ഇവിടെ മുന്നറിയിപ്പ് ബോർഡു പോലും വച്ചിരുന്നില്ല. സാഹിത്യകാരൻ ഡോ.അരുൺകുമാർ എസും (എഴുത്താളൻ) 'ഈ യുഗവും' ഇപ്റ്റയും ഇക്കാര്യം അധികൃതരെ ധരിപ്പിച്ചതിനെത്തുടർന്നാണ് റോഡിലെ കുഴിയടച്ച് ടാർ ചെയ്തു യാത്രായോഗ്യമാക്കിയത്.