ചേർത്തല:കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കുന്നതിനാണ് ചേർത്തലയിലെ യുവനേതാവ് ആക്ഷൻ കൗൺസിൽ രൂപികരിച്ചതെന്ന് ചേർത്തല ജനകീയവേദി പ്രസിഡന്റ് വേളോർവട്ടം ശശികുമാറും കൺവീനർ ഡി.ശരത്തും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വർഷങ്ങളായി തെളിയാതെ കിടന്ന കേസിൽ പ്രതിയായ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനെതിരെ ക്രൈംബ്രാഞ്ച് തെളിവു കണ്ടെത്തി അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ട് പോകുന്നതിനിടെയാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. സംശയത്തിന്റെ പേരിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചവരെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം നടക്കുന്നതായും ഭാരവാഹികൾ ആരോപിച്ചു. ആക്ഷൻ കൗൺസിൽ രൂപികരിച്ചയാൾക്കെതിരെ ചേർത്തല സ്റ്റേഷനിലും മറ്റ് സ്റ്റേഷനുകളിലും നിരവധി കേസുകളുണ്ടെന്നും നേതാവിന്റെ സാമ്പത്തിക സ്രോതസുകൾ അന്വേഷിക്കമെന്നും ആവശ്യപ്പെട്ട് വോളോർവട്ടം ശശികുമാറും ഡി.ശരത്തും മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി.