ചേർത്തല:പട്ടണക്കാട് മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു.കഴിഞ്ഞ ദിവസം രാവിലെയാണ് പട്ടണക്കാട് 14-ാംവാർഡ് പുത്തൻ പുരയ്ക്കൽ റോയി(63), 9-ാംവാർഡ് ചള്ളിയിൽ നികർത്ത് മണി(68), പട്ടണക്കാട് 10-ാംവാർഡ് തോട്ടുകണ്ടത്തിൽ ബാബു (62) എന്നിവർക്ക് കടിയേറ്റത്. മൂന്നുപേരെയും കടിച്ചത് ഒരു നായയാണ്. വീടിനു മുറ്റത്തെത്തിയ നായ മണിയുടെ കൈയ്ക്കാണ് ആദ്യം കടിച്ചത്. കൈയ്യിൽ കിടന്ന സ്വർണവള ഒടിഞ്ഞുപോയി. നായയുടെ കാൽ കൊണ്ട് വയറിനും കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. റോഡിൽ നിൽക്കുകയായിരുന്നു റോയിയെയും ബാബുവിനെയും നായ ഓടിവന്ന് കടിക്കുകയായിരുന്നു. കാലിനും കൈയ്ക്കും നെഞ്ചിനുമാണ് രണ്ടുപേർക്കും പരുക്കേറ്റത്.