തുറവൂർ : ജപ്പാൻ ശുദ്ധജലവിതരണ പദ്ധതിയുടെ മെയിൻ പൈപ്പ് ലൈനിൽ തുറവൂർ തൈക്കാട്ടുശ്ശേരി പാലത്തിന് സമീപം രൂപപ്പെട്ട ലീക്ക് പരിഹരിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാത്രി 8 മുതൽ നാളെ രാത്രി 8 വരെ തൈക്കാട്ടുശ്ശേരി പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. മാക്കേക്കടവ് -തുറവൂർ റോഡിൽ മാക്കേകടവിൽ നിന്നു അരൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മണിയാതൃക്കയിൽ ജംഗ്ഷനിൽ നിന്നും വടക്കോട്ട് തിരിഞ്ഞ് പോകണം. തുറവൂർ ജംഗ്ഷനിൽ നിന്ന് തൈയ്ക്കാട്ടുശ്ശേരി ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചു.