മാവേലിക്കര : കേരളത്തിന് അനുവദിക്കുന്ന എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്നും അതിനായി നൂറനാട് ലെപ്രസി സാനിട്ടോറിയത്തിന്റെ പക്കലുള്ള അധികഭൂമി ഏറ്റെടുത്ത് കൈമാറാൻ സംസ്ഥാന സർക്കാരിനോട് ബി.ജെ.പി സൗത്ത് ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൃഷിമന്ത്രിയുടെ നാട്ടിൽ വർദ്ധിച്ചുവരുന്ന കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണണമെന്നും തൃക്കുന്നപ്പുഴ ആറാട്ടുപുഴ പ്രദേശത്ത് കടൽ ഭിത്തി നിർമ്മിച്ച് തീരദേശ ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നും രാഷ്ട്രീയ പ്രമേയത്തിൽ ആവശ്യപ്പെട്ടു.