ആലപ്പുഴ: കൂത്തുപറമ്പ് എം.എൽ.എയും രാഷ്ട്രീയ ജനതാദൾ ദേശീയ നേതാവുമായ കെ.പി. മോഹനനെ കൈയേറ്റം ചെയ്ത സംഭവത്തിൽ ആർ.ജെ.ഡി ആലപ്പുഴ ജില്ലാ ഭാരവാഹികൾ അപലപിച്ചു. സംഭവത്തിൽ എം.എൽ.എയ്ക്ക് പരാതിയില്ലെങ്കിലും സുരക്ഷയുടെ പേരിൽ 25 പേർക്കെതിരെ പൊലീസ് നടപടി എടുത്തത് സ്വാഗതാർഹമാണെന്നും അവർ പറഞ്ഞു. ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് സാദിക്ക് എം. മാക്കയിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ശശിധരപ്പണിക്കർ, മോഹൻ സി. അറവന്തറ, ആർ.അനിരാജ്, മുട്ടു, പി.ജെ.കുര്യൻ, ഹാപ്പി പി.അബു, സലിം മുറിക്കുംമൂട്, രാജീവ് ഹരിപ്പാട്, ജയിംസ് കൊച്ചുകുന്നേൽ, അഡ്വ.ർസെയ്ദ് മുഹമ്മദ് സ്വാലിഹ്, ജോസഫ്, നവാസ് പല്ലന എന്നിവർ സംസാരിച്ചു.