മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ വികസന രേഖ പ്രകാശനം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. നാസർ നിർവഹിച്ചു. എം.ഡി. സുധാകരൻ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ സ്വാഗതവും ആർ. അശ്വിൻ നന്ദിയും പറഞ്ഞു.. ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി. ബൈരഞ്ജിത്ത്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.പി. ദിലീപ്. അംഗങ്ങളായ ആർ.രവിപാലൻ . കെ.സുരജിത്ത്. ബ്ലോക്കുപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സുധാ സുരേഷ് , പഞ്ചായത്ത് മെമ്പർമാരായ എസ്.ജോഷി മോൻ , ഫെയ്സി വി ഏറനാട്, മിനി പവിത്രൻ , ബി. ഇന്ദിര, ടി. പി. കനകൻ , വികസന സമിതി അംഗം ജിജോ, മഹീധരൻ കർമ്മസേന കൺവീനർ ജി. ഉദയപ്പൻ എന്നിവർ പങ്കടുത്തു.