
വള്ളികുന്നം: മഹിളാകോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷവും മഹിളാകോൺഗ്രസ് ആദ്യകാല ബ്ലോക്ക് പ്രസിഡന്റായിരുന്ന ഇ.സരസ്വതിയമ്മയെ ആദരിക്കലും നടന്നു.കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ബ്ളോക്ക് പ്രസിഡന്റ് ചിത്രാമ്മാൾ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബി.രാജലഷ്മി മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജി.രാജീവ്കുമാർ,പി.പ്രകാശ്, മഹിള കോൺഗ്രസ് ഭാരവാഹികളായ ദീപകുമാരി,മഞ്ചുള,സി.അനിത, എസ്.ലതിക, അമ്പിളി കുമാരിയമ്മ,രാജലക്ഷ്മി മാവേലിക്കര, ഷീന റജി, നിസ ചൂനാട്,കോൺഗ്രസ് നേതാക്കളായ ജി.മോട്ടി,യൂസഫ് വട്ടക്കാട് തുടങ്ങിയവർ സംസാരിച്ചു.