ആലപ്പുഴ:എ.സി റോഡിലെ പള്ളാത്തുരുത്തി പാലത്തിൽ നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ പാലത്തിലൂടെയുള്ള വാഹനഗതാഗതം നാളെ രാത്രി 9

ഒമ്പത് മുതൽ 7ന് രാവിലെ അഞ്ച് മണി വരെ പൂർണ്ണമായും നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ചങ്ങനാശ്ശേരിയിൽ നിന്ന് വരുന്ന വാഹനങ്ങൾ ചങ്ങനാശ്ശേരി - പൂപ്പള്ളി ജംഗ്ഷൻ - ചമ്പക്കുളം - എസ്.എന്‍ കവല - ആലപ്പുഴ വഴിയും ആലപ്പുഴയിൽ നിന്ന് വരുന്ന വാഹനങ്ങൾ ആലപ്പുഴ - എസ്.എൻ കവല - ചമ്പക്കുളം - പൂപ്പള്ളി ജംഗ്ഷൻ വഴിയോ അമ്പലപ്പുഴ തിരുവല്ല റോഡ് വഴിയോ പോകേണ്ടതാണ്.