അമ്പലപ്പുഴ : സൈക്കിളിന് പിന്നിലിരുന്ന് സഞ്ചരിച്ച നാലാംക്ളാസ് വിദ്യാർത്ഥി നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് മരിച്ചു. നീർക്കുന്നം വെളിംപറമ്പിൽ അബ്ദുൽസലാം -സമീന ദമ്പതികളുടെ മകൻ മുഹമ്മദ് സാഹിൽ (9) ആണ് മരിച്ചത്. സൈക്കിൾ ചവിട്ടിയിരുന്ന സാഹിലിന്റെ പിതൃസഹോദരീപുത്രി പുന്നപ്ര പഞ്ചായത്ത് ഏഴാം വാർഡ് മങ്ങാട് പള്ളിക്കു സമീപം എം.എസ്.മൻസിലിൽ സിയാദിന്റെ മകൾ ഐഷക്കും (17) ഗുരുതര പരിക്കേറ്റു. ഐഷ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് തെക്ക് വെള്ളിയാഴ്ച ഉച്ചക്കായിരുന്നു അപകടം.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സഹൽ മരിച്ചത്. പുന്നപ്ര ഗവ.ജെ .ബി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. സഹോദരി : സഹല ഫാത്തിമ.