ആലപ്പുഴ: മുതുകുളം അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസ് പരിധിയിലുള്ള ദേവികുളങ്ങര, കൃഷ്ണപുരം, പത്തിയൂർ, കായംകുളം നഗരസഭ ഒന്ന് , കായംകുളം നഗരസഭ രണ്ട് എന്നീ സെക്ടറുകളിലെ അങ്കണവാടികളിൽ പാൽ, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 13 ഉച്ചയ്ക്ക് 1.30. ടെൻഡർ ഫോറത്തിനും വിശദവിവരങ്ങൾക്കും കായംകുളം മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന മുതുകുളം അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെട്ം. ഫോൺ നമ്പർ: 04792442059.