അരുർ: ലോകവയോജന ദിനത്തോട് അനുബന്ധിച്ച് എഴുപുന്ന നേരറിവ് സാമൂഹിക സാംസ്ക്കാരിക സംഘടനയുടെ നേതൃത്വത്തിൽ വയോജന സംഗമവും കലാമേളയും എഴുപുന്ന സെന്റ് ആന്റണിസ് പാരീഷ് ഹാളിൽ നടന്നു. ദലീമ ജോജോ എം.എൽ.എ യോഗംഉദ്ഘാടനം ചെയ്തു. നേരറിവ് പ്രസിഡന്റ് കെ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.കോടന്തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് വി.ജി ജയകുമാർ,​ ഫാ. രാജു കളത്തിൽ,ബി.പി.സി.എൽ അസി.എക്സിക്യൂട്ടീവ് കെ. ജി രാമകൃഷ്ണൻ,​ വല്ലേത്തോട് സെന്റ് ജോസഫ് ചർച്ച്‌ വികാരി ഫാ.ജോൺസൺ തൗണ്ടയിൽ. ടി.അനിയപ്പൻ, ബാലൻ അരൂർ,പ്രമോദ് സാരംഗ് ഇ.കെ.ഗോപി എന്നിവർ സംസാരിച്ചു. തുടർന്ന് വയോജനങ്ങളുടെ കലാ-കായിക പരിപാടികളും പുന്നപ്ര മധുവിന്റെ ഹാസ്യ കലാപരിപടിയും നടന്നു.