അരൂർ: അരൂർ കനകക്കുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണം തട്ടിയെടുത്ത് വിൽപ്പന നടത്തിയ കേസിൽ മുൻ ദേവസ്വം സെക്രട്ടറി അറസ്റ്റിൽ. അഞ്ചുതൈക്കൾ ശ്രീകുമാറിനെയാണ് (33) അരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
അരൂർ കേരള ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ക്ഷേത്രത്തിലെ 353.2 ഗ്രാം സ്വർണത്തിൽ 140.9 ഗ്രാം ഇയാൾ സ്വന്തം ആവശ്യങ്ങൾക്കായി വിൽക്കുകയും ഇതിലൂടെ 15 ലക്ഷം രൂപ തട്ടിയതായും കണ്ടെത്തിയിരുന്നു. പുതിയ ഭരണസമിതി നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. പ്രതിയെ റിമാൻഡ് ചെയ്തു.