photo

ചേർത്തല: മുതിർന്ന പൗരന്മാരുടെ പെൻഷൻ അടക്കുമുള്ള ആനുകൂല്യങ്ങൾ ഉയർത്തണമെന്ന് സീനിയർ സിറ്റിസൻ കൗൺസിൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചേർത്തല എൻ.എസ്.എസ് യൂണിയൻഹാളിൽ നടന്ന സമ്മേളനം സംസ്ഥാന കൗൺസിലംഗം കെ.എൻ.കെ. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ആർ. ബാഹുലേയൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ.ചക്രപാണി സംഘടനാറിപ്പോർട്ടും ജില്ലാ സെക്രട്ടറി സി.രാജപ്പൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കെ.ഉമയാക്ഷൻ,സി.വാമദേവ്,സി.എസ്.സച്ചിത്ത്,ബിമൽറോയ്,എം.സി. സിദ്ധാർത്ഥൻ,സി. പ്രസാദ്,ഇ.കെ.തമ്പി,കെ.പി. പുഷ്‌കരൻ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി വി.വാമദേവ് (പ്രസിഡന്റ്), സി.രാജപ്പൻ(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.