ആലപ്പുഴ: മുല്ലയ്ക്കലിൽ ജി-ടെക് പ്രീമിയം സെന്ററിന്റെ ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. പി.പി. ചിത്തര‌ഞ്ജൻ എം.എൽ.എ ലാബ് ഉദ്ഘാടനം ചെയ്തു. റോബോട്ടിക് എക്സ്പോ ഉദ്ഘാടനം മുൻ എം.എൽ. എ.എ. ഷുക്കൂർ നി‌ർവഹിച്ചു. വെബ്സൈറ്റ് ഉദ്ഘാടനം ജി-ടെക് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാർക്കറ്റിംഗ് മാനേജർ അൻവർ സാദിക്കും സ്വിച്ച് ഓൺ നഗരസഭ അദ്ധ്യക്ഷ കെ.കെ.ജയമ്മയും നിർവഹിച്ചു. ഉദ്ഘാടന ഓഫറുകളുടെ ഭാഗമായി ആദ്യ 25 പേർക്ക് 50 ശതമാനം സ്കോളർഷിപ്പ് ലഭിക്കും. എസ്.എ.പി ഗ്ലോബൽ സെർട്ടിഫിക്കേഷൻ, റോബോട്ടിക്സ്, ടാലി, സോഹോ, ഡിജിറ്റൽ മാർക്കറ്റിംഗ്, ഡാറ്റ സയൻസ് ആൻഡ് ഡാറ്റ അനലറ്റിക്സ് എന്നീ കോഴ്സുകളിലേക്കുള്ള അ‌ഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8590044123.