
മാന്നാർ: സി.പി.എം ജില്ലാകമ്മിറ്റി അംഗം, കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം, പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജ് സ്ഥാപക സെക്രട്ടറി, തിരുവല്ല കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന കെ.കെ ചന്ദ്രശേഖരൻപിള്ള വൈദ്യന്റെ 39-ാമത് ചരമ വാർഷികം സി.പി.എം മാന്നാർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കുരട്ടിക്കാട് പൈനുംമൂട് ജംഗ്ഷനിൽ ചേർന്ന അനുസ്മരണ സമ്മേളനം എൻ.ആർ. ഇ.ജി യൂണിയൻ ജില്ല സെക്രട്ടറി പി.പി സംഗീത ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം കെ.എം സഞ്ജു ഖാൻ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി പി.എൻ ശെൽവരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. ആർ.സഞ്ജീവൻ, ബി.കെ പ്രസാദ്, പ്രൊഫ.പി.ഡി ശശിധരൻ, കെ.എം.അശോകൻ, കെ.പ്രശാന്ത്, ടി.സുകുമാരി, എം.ടി ശ്രീരാമൻ, എം.തങ്കപ്പൻ, പി.എ അൻവർ, പി.ജി അനന്തകൃഷ്ണൻ, സലിം പടിപ്പുരയ്ക്കൽ, ഡോ.ഗംഗാദേവി, അരുൺ മുരുകൻ, ഷാജി മാനാംപടവിൽ, ടി.വി.രത്നകുമാരി എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ടി.എസ്.ശ്രീകുമാർ സ്വാഗതവും എ.എം അൻസാർ നന്ദിയും പറഞ്ഞു.