
പൂച്ചാക്കൽ : തുറവൂർ ഉപജില്ലാ ശാസ്ത്ര മേളയുടെ ഭാഗമായി നടത്തിയ പത്ര വായനാ മത്സരത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ മൂന്നാം വർഷവും വടുതല ജമാഅത് ഹൈ സ്കൂളിലെ ആലിയാ അംറിൻ ഒന്നാം സ്ഥാനം നേടി ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ രണ്ടു വർഷവും ജില്ലാ തലത്തിൽ എ ഗ്രേഡ് നേടിയിരുന്നു. ഒരു ദിവസം വിവിധ പത്രങ്ങളിൽ വന്ന വാർത്തകൾ എഡിറ്റ് ചെയ്തു അഞ്ച് മിനുട്ടിനുള്ളിൽ അവതരിപ്പിക്കുന്നതാണ് മത്സരം. പാണവള്ളി പഞ്ചായത്തിൽ കണ്ടതിൽ വീട്ടിൽ അനസ് ,ഷെറീന ദമ്പതികളുടെ മകളാണ് ആലിയാ അംറിൻ.