
മുഹമ്മ: സ്പോർട്സാണ് ലഹരി പദ്ധതി പ്രകാരം ആര്യാട് നോർത്ത് യു.പി സ്‌കൂളിൽ സ്പോർട്സ് ഗ്രൗണ്ട് നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർച്ചഹിച്ചു.കായിക ക്ഷമതയുള്ള ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ തുടക്കം കുറച്ച പദ്ധതിയാണ് സ്പോർട്സാണ് ലഹരി. മികച്ച കായിക താരങ്ങളെ വാർത്തെടുക്കാൻ കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണ് അതിന്റെ ഭാഗമാണ് ആര്യാട് നോർത്ത് യു.പി സ്‌കൂളിൽ സ്പോർട്സ് ഗ്രൗണ്ട് നിർമ്മിക്കുന്നത്. ജില്ലാപഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ് നിർദ്ദേശിച്ച പ്രകാരം ജില്ലാപഞ്ചായത്ത് അനുവദിച്ച 7.5 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം നടക്കുന്നത്. ആര്യാട് നോർത്ത് യു.പി സ്‌കൂളിൽ ചേർന്ന യോഗത്തിൽ മണ്ണഞ്ചേരി ഗ്രാമ പഞ്ചായഞ്ഞ് പ്രസിഡന്റ് ടി.വി. അജിത്ത്കുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആന്റണി സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എ. ജുമൈലത്ത്, ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ഉല്ലാസ് ,ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ഉദയമ്മ,ബ്ലോക്ക് പഞ്ചായത്ത് അംഗം ശരവണൻ ,സ്‌കൂൾ എച്ച്. എം മിനി ,പി.ടി.എ പ്രസിഡന്റ് എം. രാജേഷ് ,വൈസ് പ്രസിഡന്റ് പ്രവീൺ , മദർ പി.ടി.എ പ്രസിഡന്റ് ഷീന തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ആർ. .രാജേഷ് നന്ദി പറഞ്ഞു