
മുഹമ്മ:പ്രവാസി ക്ഷേമ നിധിയിൽ കേന്ദ്ര വിഹിതം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഘം ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വാഹന പ്രചരണ ജാഥ പി.പി.സംഗീത ഉദ്ഘാടനംചെയ്തു. മാരാരിക്കുളം ഏരിയ പ്രസിഡന്റ് സ്റ്റഡി പോൾ അദ്ധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്റ്റൻ കെ.വി.മോഹൻകുമാർ, മാനേജർ പി.ടി.മഹേന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് ഹാഷിം, ജോയിൻ സെക്രട്ടറി ബി. ഉദയഭാനു, ജെ.സലീം,ഡി.സലിം,ടി.എം.സമദ് എന്നിവർ സംസാരിച്ചു.പ്രവാസി ക്ഷേമനിധിയിൽ കേന്ദ്ര വിഹിതം അനുവദിക്കണമെന്നാവശ്യപ്പെട്ട് 7 , 8 തീയതികളിൽ നടത്തുന്ന രാപ്പകൽ സമരത്തിന്റെ പ്രചരണാർത്ഥമാണ് ജാഥ നടത്തിയത്.