
മാന്നാർ: 2025 26 സാമ്പത്തിക വർഷത്തിലെ മാന്നാർ ഗ്രാമപഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും മുട്ടേൽ എം.ഡി.എൽ.പി സ്കൂളിൽ നടന്നു. നാലുലക്ഷം രൂപ വകയിരുത്തിയിട്ടുള്ള ആയുർവേദത്തിലൂടെ ജീവിതശൈലി രോഗ നിയന്ത്രണവും ചികിത്സയും 2 ലക്ഷം രൂപ വീതം വകയിരുത്തിയിട്ടുള്ള ഗർഭിണി പരിചരണവും പ്രസവാനന്തര ശുശ്രൂഷയും പകർച്ചവ്യാധി പ്രതിരോധവും ചികിത്സയും ആയുർവേദത്തിലൂടെ എന്നീ പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല മോഹൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. വിവിധ പദ്ധതികളുടെ വിശദീകരണം ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.എസ്.നീലി നായർ നടത്തി. വൈസ് പ്രസിഡന്റ് സലീന നൗഷാദ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.ആർ ശിവപ്രസാദ് ഗ്രാമപഞ്ചായത്തംഗങ്ങളായ സുജാത മനോഹരൻ, ഷൈന നവാസ്, സലിം പടിപ്പുരക്കൽ,മധു പുഴയോരം, രാധാമണി ശശീന്ദ്രൻ, അജിത് പഴവൂർ, അനീഷ് മണ്ണാരേത്ത്, ശാന്തിനി ബാലകൃഷ്ണൻ , മുട്ടേൽ പൗരസമിതി സെക്രട്ടറി ഹരികുമാർ എന്നിവർ സംസാരിച്ചു.