ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 398 -ാം നമ്പർ ശാഖയുടെയും ടി.കെ.എം.എം. യു. പി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ നവരാത്രിമഹോത്സവവും വിദ്യാരംഭവും നടന്നു.
ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ആലപ്പുഴ പൊലീസ് ചീഫ് എം.പി. മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.ആർ.
ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.കെ ബൈജു സ്വാഗതവും മഹേഷ്കുമാർ നന്ദിയും പറഞ്ഞു. പ്രതിഭാ പുരസ്ക്കാര വിതരണം എം.പി. മോഹനചന്ദ്രൻ, മുൻ നഗരസഭാധ്യക്ഷ സൗമ്യ രാജ്, ഡോ.അനിൽകുമാർ, ഹെഡ് മിസ്ട്രസ് എസ്.രശ്മി എന്നിവർ നിർവഹിച്ചു. യൂണിയൻ കൗൺസിലർ ജി.രാജേഷ്, കൗൺസിലർമാരായ ക്ലാരമ്മ പീറ്റർ, രമ്യ സുർജിത്ത്, ശാഖാ കമ്മറ്റിയംഗം സി.ടി. ഷാജി, കെ.എൻ. ഷൈൻ, പി.ടി.എ പ്രസിഡന്റ് അശോകൻ, എസ്.വീരപ്പൻ, സുമേഷ് മോഹൻ, സിന്ധു ജഗൽകുമാർ എന്നിവർ സംസാരിച്ചു. രാവിലെ സൗമ്യ രാജ് ഭദ്രദീപ പ്രകാശനം നടത്തി. തുടർന്ന് ഡോ.ഷാഹുൽ ഹമീദ്, ഡോ. അമൃത, പി.ജെ.യേശുദാസ്, എം. ഷുക്കൂർ, എസ്. രശ്മി എന്നിവർ കുട്ടികൾക്ക് ആദ്യാക്ഷരംകുറിച്ചു.