ചേർത്തല:ചേർത്തല തെക്ക് ഗവ.എച്ച്.എസ്.എസിൽ രണ്ടു ദിവസമായി നടന്നുവന്ന പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി എഡ്യുക്കേഷന്റെ മിനി ദിശ കരിയർ എക്സ്‌പോ സമാപിച്ചു.സമാപന സമ്മേളനം എസ്.എസ്.കെ ആലപ്പുഴ ഡി.പി.സി ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എസ്.സിനു അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രസംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിവിധ സ്റ്റാളുകൾ സംഘടിപ്പിച്ചവർക്ക് ചടങ്ങിൽ ഉപഹാരം നൽകി. ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ 28 ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് 2500ലധികം വിദ്യാർത്ഥികൾ രണ്ടു ദിവസങ്ങളിലായി കരിയർ പ്രദർശനത്തിൽ പങ്കാളിയായി. സംസ്ഥാന സർക്കാർ അദ്ധ്യാപകർക്കായി നടത്തിയ നാടകരചനയിൽ ഒന്നാം സ്ഥാനത്തിന് അർഹനായ പി.ബി. വിനോദ് കുമാറിന് ചടങ്ങിൽ ആദരം നൽകി. കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിംഗ് സെല്ലിന്റെ ജില്ലാ കോ–ഓർഡിനേറ്റർ ഹസീന ബീവി,കരിയർ ഗൈഡൻസ് ചേർത്തല കൺവീനർ ആർ.ശിഹാബുദ്ദീൻ,ഗൈഡുമാരായ കെ.ഡി.ടോമി,പ്രതാപ് ചന്ദ്രൻ,എസ്.എസ്.ശ്രീജ,അദ്ധ്യാപകരായ മായ പി.കൈമൾ,രഞ്ജിമ എന്നിവർ പങ്കെടുത്തു.