ചേർത്തല: വോയിസ് ഒഫ് ചേർത്തല 6ാമത് വാർഷികം ഇന്ന് വൈകിട്ട് 3.30 മുതൽ വയലാർ ചന്ദ്രകളഭം ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് കെ.പി.വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. ഡോ.കെ.ജയകുമാർ വയലാർ അനുസ്മരണ പ്രഭാഷണം നടത്തും. ഭാരതി തമ്പുരാട്ടി,വയലാർ ശരത് ചന്ദ്രവർമ്മ,ഡോ.ജെ.ലത,ഓമന ബാനർജി,ജയലേഖ എന്നിവർ സംസാരിക്കും.സെക്രട്ടറി കെ.പി.ശശികുമാർ സ്വാഗതവും ഡോ.കെ.ആർ.സേതുരാമൻ നന്ദിയും പറയും.വൈകിട്ട് 6ന് വോയിസ് ചേർത്തല അവതരിപ്പിക്കുന്ന വയലാർ ഗാനാഞ്ജലി ആയിരം പാദസ്വരങ്ങൾ.